1948 - ഓമന - കെ. ദാമോദരൻ
Item
1948 - ഓമന - കെ. ദാമോദരൻ
1948 - Omana - K. Damodaran
1948
110
16.5 × 12.5 cm (height × width)
പൂവണ്ണൂർ എന്ന മനോഹരമായ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലാണ് കെ. ദാമോദരൻ ഓമന എന്ന നോവൽ എഴുതുന്നത്. ഗ്രാമത്തിൽ ദുരിതം വിതച്ച വെള്ളപ്പൊക്കവും വിളനാശവും മൂലം പൂവള്ളിയിലെ പുരുഷോത്തമനും കുടുംബവും നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളോടെയാണ് കഥ ആരംഭിക്കുന്നത്. പ്രകൃതിയെയും പൂക്കളെയും പ്രാവുകളെയും അത്യധികം സ്നേഹിക്കുന്ന, 17 വയസ്സുള്ള ഇവരുടെ മകൾ ഓമന എപ്പോഴും മൂളിപ്പാടുന്ന "നാമിങ്ങറിയുവതല്പം എല്ലാം ഓമനേ, ദൈവസങ്കല്പം" എന്ന വരികൾ ജീവിതത്തിൻ്റെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. പ്രണയം, നഷ്ടബോധം, മാനസികസംഘർഷങ്ങൾ കൂടാതെ പ്രശാന്തമായ ഗ്രാമീണ അന്തരീക്ഷവും നഗരത്തിൻ്റെ കൃത്രിമത്വവും തമ്മിലുള്ള വൈരുധ്യവും നോവലിൽ ആവിഷ്കരിച്ചിരിക്കുന്നു. മനുഷ്യൻ്റെ ആഗ്രഹങ്ങൾക്കും ആസൂത്രണങ്ങൾക്കും അപ്പുറം വിധി നടപ്പിലാക്കുന്ന മാറ്റങ്ങളെക്കുറിച്ചും നോവൽ സംസാരിക്കുന്നു.