1947 - കുമാരസംഭവഹൃദയം
Item
25
Reads
3
Downloads
1947 - കുമാരസംഭവഹൃദയം
1947 - Kumarasambhavahrudayam
1947
192
18 × 12.5 cm (height × width)
കാളിദാസൻ്റെ വിശ്വവിഖ്യാതമായ കുമാരസംഭവം മഹാകാവ്യത്തിലെ മൂന്നും അഞ്ചും സർഗ്ഗങ്ങളുടെ മലയാള വിവർത്തനവും വ്യാഖ്യാനവും അടങ്ങിയ പ്രശസ്തമായ ഒരു സാഹിത്യഗ്രന്ഥമാണ്. ഉള്ളൂർ എസ്. പരമേശ്വരയ്യർ കുമാരസംഭവഹൃദയത്തിനും പി. കുഞ്ഞുണ്ണി മേനോൻ ഭാവപ്രവേശികക്കും അവതാരിക എഴുതിയിരിക്കുന്നു. സെൻ്റ് തോമസ് കോളേജ് ലക്ചറർ ആയ സി. കൃഷ്ണവാരിയർ അഭിപ്രായവും രേഖപ്പെടുത്തിയിരിക്കുന്നു. 'കുമാരസംഭവഹൃദയം'. കോയാത്ത് കൊച്ചുണ്ണിമേനോനാണ് ഈ കൃതിയുടെ ഭാഷാവിവർത്തനം നിർവ്വഹിച്ചിരിക്കുന്നത്. വിവർത്തനത്തോടൊപ്പം ഓരോ ശ്ലോകത്തിൻ്റെയും നിഗൂഢമായ ഭാവരസങ്ങൾ വിശദീകരിക്കുന്ന 'ഭാവപ്രകാശിക' എന്ന വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് അദ്ദേഹത്തിൻ്റെ മകളും വിദ്യാർത്ഥിനിയുമായ ടി. എം. ചന്ദ്രിക കെ. മേനോനാണ്. മൂലകാവ്യത്തിലെ ആന്തരാർത്ഥങ്ങളും പദപ്രയോഗ സ്വാരസ്യങ്ങളും മലയാളത്തിലും തന്മയത്വത്തോടെ പ്രകാശിപ്പിക്കാൻ വിവർത്തകന് സാധിച്ചിട്ടുണ്ട്. അതുപോലെ, കാവ്യപരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്കും പണ്ഡിതന്മാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഭാവപ്രകാശിക എന്ന വ്യാഖ്യാനം രചിച്ചിരിക്കുന്നത്.