1947 - ഫെബ്രുവരി 10 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 19 - ലക്കം 208

Item

36 Reads 0 Downloads
Title
ml 1947 - ഫെബ്രുവരി 10 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 19 - ലക്കം 208
en 1947 - February 10 - Malayalarajyam Weekly - Book 19 - Issue 208
Date published
1947
Number of pages
16
Language
Date digitized

Abstract
രണ്ടാം ലോകമഹായുദ്ധകാലത്തെ അന്താരാഷ്ട്ര സംഭവവികാസങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം, പ്രദേശിക വാർത്തകൾ, വൈജ്ഞാനിക ലേഖനങ്ങൾ, സിനിമാ പരസ്യങ്ങൾ എന്നിവയുടെ ഒരു സമാഹരമാണ് ഇതിലുള്ളത്. ഫ്രഞ്ച്-ജപ്പാൻ അധിനിവേശങ്ങൾക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇന്തോ-ചൈനയെക്കുറിച്ചുള്ള എൻ.ജി.വി. തിരുമുല്പാടിൻ്റെ ലേഖനം, ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ അമേരിക്കൻ വനിതകൾ കൈവരിച്ച പുരോഗതി, ഇന്ത്യ പൂർണ്ണ സന്നദ്ധയാകുമ്പോൾ സ്വാതന്ത്ര്യലക്ഷ്യത്തിൽ നിന്ന് ആർക്കും തടയാനാവില്ലെന്ന മഹാത്മാഗാന്ധിയുടെ പ്രസ്താവന, ഒറീസാ പ്രധാനമന്ത്രി ഹരേകൃഷ്ണ മഹതാബിൻ്റെ രാജി ഭീഷണി, ബ്രിട്ടീഷ് ഇന്ത്യയിലെ ഇടക്കാല ഗവണ്മെൻ്റം മുസ്ലിം ലീഗ് നിലപാടുകളും, തിരുവിതാംകൂറിലെ പെൻസിൽ നിർമ്മാണ വ്യവസായ സാധ്യതകൾ എന്നിവയാണ് പ്രധാന വാർത്തകൾ. കൂടാതെ, ഭൗതികശാസ്ത്രജ്ഞൻ സർ ജെയിംസ് ജീൻസിനെക്കുറിച്ചും ഉപബോധമനസ്സിനെയും സ്വപ്നങ്ങളെയും കുറിച്ചുമുള്ള ആർ. രാമവർമ്മ തമ്പുരാൻ്റെ ശാസ്ത്ര ലേഖനങ്ങളും, 'വാൽമീകി', 'വിജയലക്ഷ്മി' തുടങ്ങിയ തമിഴ് സിനിമകളുടെ തിയേറ്റർ പരസ്യങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.