1946 - ദൈവലോകം - ബ്രഹ്മസുതൻ

Item

13 Reads 2 Downloads
Title
1946 - ദൈവലോകം - ബ്രഹ്മസുതൻ
1946 - Daiva lokam - Brahmasuthan
Date published
1946
Number of pages
22
Language
Publisher
Date digitized
Dimension
18 × 12 cm (height × width)

Abstract
ഒരു ആദർശ ലോകത്തിലെ സ്വാഭാവിക സമത്വവും ബാഹ്യമായ ഐകരൂപ്യവും ഈ ചെറിയ പുസ്തകത്തിൽ വിവരിക്കുന്നു. ബാഹ്യമായ വൈവിധ്യങ്ങളോ വംശീയ-ദേശീയ വേർതിരിവുകളോ ഇവിടെയില്ല. ക്ഷുരകവൃത്തി ഇവിടെയില്ല. എല്ലാവരും കാഷായം, മഞ്ഞ, അല്ലെങ്കിൽ തവിട്ടു നിറത്തിലുള്ള ഒരു മുണ്ടും മേൽമുണ്ടും മാത്രം ധരിക്കുന്നു. വെട്ടുക, തുന്നുക തുടങ്ങിയ സങ്കീർണ്ണ വസ്ത്രരീതികളോ അലക്കുകാർ എന്ന പ്രത്യേക വിഭാഗമോ ഈ ലോകത്തില്ല. കൃത്രിമമായ പാചകക്രമങ്ങളില്ലാതെ, മാംസാദികൾ ഭക്ഷിക്കാതെ, പ്രകൃതിദത്തമായ ധാന്യങ്ങൾ, ഫലമൂലങ്ങൾ, പച്ചിലകൾ, ഇളനീർ, പാൽ എന്നിവ പ്രധാന ആഹാരം ആവുന്നു. കല്ലുകൊണ്ട് നിർമ്മിച്ച, മനുഷ്യശരീരത്തിൻ്റെ ആകൃതിയോടുകൂടിയ വിശാലമായ 'സങ്കേതം' എന്ന പൊതുമണ്ഡപങ്ങളിലാണ് ജനങ്ങൾ വസിക്കുന്നത്. തൊഴിലിൻ്റെ അടിസ്ഥാനത്തിൽ വർഗ്ഗവിഭജനമില്ല. കുട്ടികൾക്ക് ആദ്യം സംഗീതത്തിലും ചിത്രരചനയിലുമാണ് വിദ്യാരംഭം നൽകുന്നത്. അഷ്ടാംഗയോഗ സാധനയിലൂടെയും ആന്തരധ്യാനത്തിലൂടെയും ആളുകൾ ആത്മാനന്ദം കണ്ടെത്തുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. തിരുവനന്തപുരം ബാലരാമപുരത്തുള്ള 'ദൈവ യോഗ സംഘം' വഴി ദൈവ സേൻ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. രചയിതാവായ ബ്രഹ്മസുതൻ്റെയും പ്രസാധകൻ്റെയും പേര് ഇതുതന്നെയോ എന്ന് സംശയമുണ്ട്