1946 - ചൈത്രാവതാരം - പി.ജി. നായർ
Item
23
Reads
3
Downloads
1946 - ചൈത്രാവതാരം - പി.ജി. നായർ
1946 - Chaithravatharam - P.G. Nair
1946
104
18.5 × 12.5 cm (height × width)
വിദ്വാൻ പി. ജി. നായർ രചിച്ച ഒരു മലയാള ലഘുകാവ്യമാണ് 'ചൈത്രാവതാരം'. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ തിരുവവതാരത്തെയും ഭരണമികവിനെയും പ്രശംസിച്ചുകൊണ്ട് 221 ശ്ലോകങ്ങളിലായാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. കേരളത്തിൻ്റെയും തിരുവിതാംകൂറിൻ്റെയും (വഞ്ചിരാജ്യം) പ്രകൃതിഭംഗിയും മാഹാത്മ്യവും വർണ്ണിച്ചുകൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. തുടർന്ന് വേണാട്ടു രാജവംശത്തിൻ്റെ ചരിത്രം, എട്ടുവീട്ടിൽ പിള്ളമാരുടെ കാലഘട്ടം, അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, ധർമ്മരാജാവ്, വേലുത്തമ്പി ദളവ, സ്വാതിതിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ എന്നിവരുടെ ഭരണനേട്ടങ്ങൾ, 99-ലെ വെള്ളപ്പൊക്കം തുടങ്ങിയ ചരിത്രസംഭവങ്ങൾ കവി സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന് സന്താനഭാഗ്യമില്ലാതിരുന്ന കാലത്തെ ദുഃഖവും, അദ്ദേഹത്തിൻ്റെ പ്രാർത്ഥനയുടെ ഫലമായി ശ്രീപത്മനാഭൻ്റെ അനുഗ്രഹത്താൽ ചിത്തിരതിരുനാൾ ജനിച്ചതുമാണ് കാവ്യത്തിലെ പ്രധാന ഭാഗം. തുടർന്ന് റീജന്റ് റാണി സേതുലക്ഷ്മിഭായിയുടെ ഭരണവും ചിത്തിരതിരുനാളിൻ്റെ സ്ഥാനാരോഹണവും ക്ഷേത്രപ്രവേശന വിളംബരം പോലുള്ള പരിഷ്കാരങ്ങളും കവി വാഴ്ത്തുന്നു. മഹാകവി ഉള്ളൂരിൻ്റെ 'മംഗളമഞ്ജരി'യെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംസ്കൃതപദബഹുലവും മനോഹരവുമായ ശയ്യയും അലങ്കാരഭംഗിയും ഈ കൃതിയുടെ പ്രത്യേകതയാണ്. ഗ്രന്ഥകർത്താവ് തൻ്റെ പിതാവിൻ്റെ പാവനസ്മരണയ്ക്കായാണ് ഈ കൃതി സമർപ്പിച്ചിരിക്കുന്നത്.