1941 - ഹർഷവർദ്ധനൻ - ഏ. ബാലകൃഷ്ണപിള്ള
Item
ml
1941 - ഹർഷവർദ്ധനൻ - ഏ. ബാലകൃഷ്ണപിള്ള
en
1941-Harshavardhan - A. Balakrishna Pillai
1941
214
17.5 × 12.5cm (height × width)
ഉത്തരഭാരതം മുഴുവൻ അടക്കി ഭരിച്ച ഹർഷവർദ്ധനൻ ചക്രവർത്തിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സംസ്കൃത കവി ബാണഭട്ടൻ്റെ ഹർഷ ചരിത്രത്തിലെ നായകനും ,“രത്നാവലി, “പ്രിയദർശിക", "നാഗാനന്ദം”എന്നീ പ്രസിദ്ധ നാടകങ്ങളുടെ നിർമ്മാതാവെന്ന നിലയ്ക്കും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള സാഹിത്യയശസ്സും എത്രമാത്രമാണെന്ന് കാണിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. ഭാരതത്തിലെ പരിതസ്ഥിതികളെ മാത്രമല്ല പേർഷ്യ, അറേബിയ, ചൈന, ടിബറ്റ്, ആസ്സാം, ബർമ്മാ ഇൻഡോ-ചൈന എന്നീ അയൽരാജ്യങ്ങളിലെ സമകാലീന ചരിത്രങ്ങളേയും, യഥാവിധം വരച്ചു കാട്ടി ഹർഷവർദ്ധനനെ ഏഷ്യയിലെ പ്രധാന വ്യക്തികളുടെ നിരയിൽ ഒപ്പം നിർത്തി താരതമ്യം ചെയ്യുന്നതെങ്ങനെ എന്നും ഇതിൽ വളരെ സരസവും ലളിതവും ആയി പറഞ്ഞു വയ്ക്കുന്നു. ഹർഷവർദ്ധനൻ്റെ ജീവിതത്തിലെ, ഇപ്രകാരം ആക്ഷേപരഹിതമായി തെളിഞ്ഞുകിട്ടിയ വസ്തുതകളെയാണ് ഈ ഗ്രന്ഥകാരൻ വളരെ രസകരമായും വിശദമായും ഇവിടെ വിവരിച്ചിട്ടുള്ളത്.