1940 - കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ

Item

10 Reads 2 Downloads
Title
1940 - കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ
1940 - Kalidasanum Shakunthalavum - T.K. Raman Menon
Date published
1940
Number of pages
218
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
സംസ്കൃതത്തിലും മറ്റ് ലോകഭാഷകളിലും കാളിദാസനെയും അദ്ദേഹത്തിൻ്റെ കൃതികളെയും കുറിച്ച് അനേകം നിരൂപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ ശാകുന്തളത്തെ സമഗ്രമായി വിലയിരുത്തുന്ന നിരൂപണഗ്രന്ഥങ്ങൾ അപൂർവ്വമായിരുന്നു. ഈ കുറവ് പരിഹരിക്കാനും, പൗരസ്ത്യ-പാശ്ചാത്യ പണ്ഡിതന്മാർ മഹാകവി കാളിദാസനെയും ശാകുന്തളം നാടകത്തെയും കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ മലയാളി വായനക്കാരിലേക്ക് എത്തിക്കാനുമാണ് ഗ്രന്ഥകർത്താവായ ടി.കെ. രാമൻ മേനോൻ ഈ കൃതിയിലൂടെ ശ്രമിച്ചിട്ടുള്ളത്. കാളിദാസന്റെ ജീവിതവും അതോടനുബന്ധിച്ച് രൂപപ്പെട്ടിട്ടുള്ള ഐതിഹ്യങ്ങളും അഭിജ്ഞാനശാകുന്തളത്തിലെ കഥാപാത്രങ്ങളും മഹാഭാരതത്തിലെയും പത്മപുരാണത്തിലെയുമുള്ള കഥാസന്ദർഭങ്ങളെയും ചേർത്തുള്ള കാവ്യതാരതമ്യവും നടത്തിയിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖ സാഹിത്യവിചക്ഷണന്മാരുടെ നിർദ്ദേശങ്ങളും സഹകരണവും ഈ ഗ്രന്ഥരചനയിൽ ലഭിച്ചിട്ടുണ്ടെന്ന് ആമുഖത്തിൽ (വക്തവ്യം) ഗ്രന്ഥകർത്താവ് നന്ദിയോടെ സ്മരിക്കുന്നുണ്ട്