1940 - ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ
Item
1940 - ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ
1940
142
1940 - Changaramponnath Achyutha Menon - V. K. Raman Menon
ആദ്യ കാല സാഹിത്യ നിരൂപകനും വിദ്യാ വിനോദിനി സാഹിത്യ മാസികയുടെ പത്രാധിപരുമായിരുന്നു സി പി അച്യുതമേനോൻ. സി അച്യുതമേനോൻ എന്നും സി പി അച്യുതമേനോൻ എന്നും അറിയപ്പെട്ടിരുന്ന ചങ്ങരംപൊന്നത്ത് അച്യുതമേനോൻ ജനിച്ചത് 1863 -ൽ തൃശ്ശൂരിൽലാണ്. മദിരാശി പച്ചയ്യപ്പാസ് കോളേജിൽ മലയാളം പണ്ഡിതനായി ഔദോഗിക ജീവിതം ആരംഭിച്ച സി പി 1886 മുതൽ കൊച്ചി സർക്കാരിൻ്റെ കീഴിൽ സേവനമാരംഭിച്ച് വിദ്യാഭ്യാസവകുപ്പിൻ്റെ തലവനായും പ്രവർത്തിച്ചു. വിവിധ കർമമേഖലകളിൽ ഉയർന്ന പദവികൾ വഹിച്ച സിപിയുടെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹിക- സാമ്പത്തീക രംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. 1940-ൽ എഴുതപ്പെട്ട ഈ ഗ്രന്ഥം കേരളചരിത്രത്തിലെ അപൂർവമായ വ്യക്തിയുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ദൗത്യഭാരമുള്ള ഒരു രചനയാണ്. കൊച്ചി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ചങ്ങരംപൊന്നത്ത് അച്യുതമേനോൻ്റെ വ്യക്തിത്വം, പ്രവര്‍ത്തനങ്ങള്‍, സംഭാവനകള്‍ എന്നിവയുടെ ആഴത്തിലുള്ള വിശകലനമാണ് ഇതിൻ്റെ ഉള്ളടക്കം. ഇതില്‍ അദ്ദേഹത്തിൻ്റെ വൈശിഷ്ട്യങ്ങള്‍, തത്വചിന്ത, ഭരണതാല്പര്യം, മതേതരത്വം, രാഷ്ട്രീയ വീക്ഷണം മുതലായവയെ വെളിപ്പെടുത്തുന്നു.