1940 - അംശ്രുമതീ ധർമ്മഗുപ്തം - ഒന്നാം ഭാഗം - കുട്ടമത്ത് കുന്നിയൂര് കുഞ്ഞമ്പുക്കുറുപ്പ്
Item
11
Reads
2
Downloads
ml
1940 - അംശ്രുമതീ ധർമ്മഗുപ്തം - ഒന്നാം ഭാഗം - കുട്ടമത്ത് കുന്നിയൂര് കുഞ്ഞമ്പുക്കുറുപ്പ്
en
1940 - Amshrumathee Dharmaguptam - Onnam Bhagam - Kuttamath Kunniyooru Kunhambu Kurupu
1940
110
ml
സംഗീതനാടകം
18.3 × 12.1 cm (height × width)
കുട്ടമത്ത് കുന്നിയൂര് കുഞ്ഞമ്പുക്കുറുപ്പ് രചിച്ച ‘അംശ്രുമതീ ധർമ്മഗുപ്തം’ എന്ന സംഗീതനാടകത്തിൽ ശത്രുരാജാവിനാൽ വധിക്കപ്പെട്ട സത്യരഥൻ എന്ന രാജാവിൻ്റെ ഗർഭിണിയായ പത്നി കാട്ടിൽ വെച്ച് ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു. ദാഹം കാരണം വെള്ളം തിരഞ്ഞുപോയ അമ്മയെ മുതല കടിച്ചു കൊല്ലുന്നതോടെ, അനാഥനായ ആ കുഞ്ഞിനെ (ധർമ്മഗുപ്തൻ) ഒരു ബ്രാഹ്മണസ്ത്രീ വളർത്തുന്നു. അഞ്ചാം വയസ്സിൽ ശാണ്ഡില്യമഹർഷിയിൽ നിന്ന് തൻ്റെ വംശപരമ്പരയെക്കുറിച്ച് മനസ്സിലാക്കുന്ന ധർമ്മഗുപ്തൻ, ഉപനയനത്തിനും ദിവ്യമായ നിധിലാഭത്തിനും ശേഷം കാട്ടിൽ വെച്ച് 'അംശ്രുമതി' എന്ന ഗന്ധർവ്വകന്യകയെ കണ്ടുമുട്ടുകയും അവർ പരസ്പരം അനുരക്തരാവുകയും ചെയ്യുന്നു. തുടർന്ന് അംശ്രുമതിയുടെ പിതാവായ ഭ്രമിളൻ ഗന്ധർവ്വൻ്റെ സമ്മതത്തോടെ ഇവരുടെ വിവാഹം നടക്കുകയും, ധർമ്മഗുപ്തൻ ശത്രുവിൽ നിന്ന് സ്വന്തം രാജ്യം തിരിച്ചുപിടിച്ച് അംശ്രുമതിയോടൊപ്പം ഭരണം നടത്തുകയും ചെയ്യുന്നു.