1939 - സാഹിത്യഭൂഷണം
Item
1939 - സാഹിത്യഭൂഷണം
1939 - Sahithyabhooshanam
200
വെണ്മണി പി. വി. ചാക്കോ, വിദ്വാൻ എം. ഒ. അവരാ എന്നിവർ ചേർന്ന് സമാഹരിച്ച ഗ്രന്ഥമാണ് ‘സാഹിത്യഭൂഷണം’. രസാത്മകമായ കാവ്യകൃതികൾ വായിക്കാനുള്ള സൗകര്യം എല്ലാവർക്കും ലഭിക്കാത്തതിനാൽ അവയുടെ മാധുര്യത്തെ യുവജനങ്ങൾക്കു പരിചയപ്പെടുത്തുകയും അതുവഴി അവരിൽ നല്ല മനോഭാവം വളർത്തുകയുമാണ് പുസ്തകത്തിൻ്റെ ഉദ്ദേശം. എ.ആർ രാജരാജവർമ്മയുടെ ഭാഷാഭൂഷണത്തിൻ്റെ തുടർച്ചയായി 1928-ൽ പ്രസിദ്ധീകരിച്ച കുട്ടിക്കൃഷ്ണമാരാരുടെ പ്രസിദ്ധകൃതിയായ ‘സാഹിത്യഭൂഷണ’വുമായി പേരിൻ്റെ കാര്യത്തിൽ ഈ കൃതിക്ക് സാമ്യമുണ്ട്