1936 - സാഹിത്യ മഞ്ജുഷ - ഒന്നാം ഭാഗം
Item
ml
1936 - സാഹിത്യ മഞ്ജുഷ - ഒന്നാം ഭാഗം
en
1936 - Sahithya Manjusha - Onnam Bhagam
1936
142
18 × 12 cm (height × width)
ബൈബിൾ പ്രമേയങ്ങളെ അടിസ്ഥാനമാക്കി രചിച്ച മലയാളകാവ്യങ്ങളുടെ സമാഹാരമാണിത്. മതം എന്നത് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ളതല്ല, മറിച്ച് സൗഹാർദ്ദവും സഹജീവിസ്നേഹവും വളർത്താനുള്ളതാണെന്ന് ഈ കവിതകളിലൂടെ വ്യക്തമാക്കുന്നു. ജീസസ് ക്രൈസ്റ്റ് ഉപദേശിച്ച ഭൂതാനുകമ്പ, ത്യാഗം, അപരാധങ്ങൾക്ക് ക്ഷമ നൽകൽ, സ്നേഹം തുടങ്ങിയ ഉന്നത തത്ത്വങ്ങളാണ് കവിതകളുടെ കാതൽ. വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, നാലാങ്കൽ കൃഷ്ണപിള്ള, ശൂരനാട്ടു പി. എൻ. കുഞ്ഞൻപിള്ള, എൻ. ലളിതാംബിക അന്തർജ്ജനം, പൊൻകുന്നം സെയ്യദ് മുഹമ്മദ്, കോന്നിയൂർ ഗോവിന്ദപ്പിള്ള, പുത്തൻ കാവ് മാത്തൻ തരകൻ, മുതുകുളം പാർവതി അമ്മ തുടങ്ങി കേരള സാഹിത്യത്തിലെ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു