1931 - മൂളിയിൽ കൃഷ്ണൻ - കേ.എം. നായർ
Item
11
Views
3
Downloads
1931 - മൂളിയിൽ കൃഷ്ണൻ - കേ.എം. നായർ
1931 - Muliyil Krishnan - K.M. Nair
1931
130
18 × 12 cm (height × width)
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖരിൽ ഒരാളായിരുന്നു മൂളിയിൽ കൃഷ്ണൻ. മൂളിയിൽ കൃഷ്ണൻ മരിക്കുന്നതിന് ഏകദേശം മൂന്ന് മാസം മുമ്പ്, ഗ്രന്ഥകർത്താവായ കേ. എം. നായർ അദ്ദേഹത്തിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് ഈ പുസ്തകം തയ്യാറാക്കിയത്. മൂളിയിൽ കൃഷ്ണൻ്റെ മരണശേഷം മദ്രാസിലെത്തിയ മഹാകവി കുമാരനാശാൻ ഈ ജീവചരിത്രത്തിൻ്റെ കൈയെഴുത്തുപ്രതി വായിക്കുകയും, അതിനൊരു മുഖവുര നൽകാം എന്ന വാഗ്ദാനത്തോടെ പ്രിൻ്റ് ചെയ്യാനായി നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ, ആ യാത്രയിലാണ് പല്ലനയാറ്റിൽ വെച്ച് വഞ്ചിമുങ്ങി കുമാരനാശാൻ അന്തരിക്കുന്നത്. ആശാനോടൊപ്പം ഈ പുസ്തകത്തിൻ്റെ ആദ്യ കൈയെഴുത്തുപ്രതിയും നഷ്ടപ്പെട്ടു. പന്നീട്, സൂക്ഷിച്ചുവെച്ചിരുന്ന പഴയ കുറിപ്പുകൾ യാദൃച്ഛികമായി കണ്ടെടുത്ത ശേഷമാണ് കേ. എം. നായർ ഈ പുസ്തകം പുനഃസൃഷ്ടിച്ച് 1931-ൽ പ്രസിദ്ധീകരിച്ചത്.