1930 - അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Item
12
Reads
3
Downloads
1930 - അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1930 - Arunodayam - Ulloor S. Parameswara Iyer
1930
134
18.5 × 12 cm (height × width)
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച 13 ഖണ്ഡകാവ്യ ഭാഗങ്ങളുടെ സമാഹാരമാണ് 'അരുണോദയം'. പന്തളത്തു കേരളവർമ്മ തമ്പുരാൻ, വള്ളത്തോൾ, കുറ്റിപ്പുറം, ഒടുവിൽ തുടങ്ങിയ കവികളോടൊപ്പം ചേർന്ന് മുൻകാലങ്ങളിൽ വിനോദത്തിനായി രചിച്ച (സംഭൂയസമുത്ഥാനം എന്നാണ് കവി ഉപയോഗിക്കുന്ന വാക്ക്) 13 ഖണ്ഡകാവ്യങ്ങളിലെ ഉള്ളൂരിൻ്റെ ഭാഗങ്ങൾ മാത്രം സമാഹരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്. തന്റെ പ്രാണസുഹൃത്തും കവിയുമായിരുന്ന പന്തളത്തു കേരളവർമ്മ തമ്പുരാൻ്റെ സ്മരണയ്ക്കായിട്ടാണ് ഉള്ളൂർ ഈ കൃതി സമർപ്പിച്ചിരിക്കുന്നത്. അനൂരു -സൂര്യൻ്റെ സാരഥി- ആയ അരുണനെപ്പോലെ സമഗ്രമല്ലാത്ത കൃതിയായതിനാലും, അന്നത്തെ സാഹിത്യാന്തരീക്ഷത്തിൽ വരാനിരുന്ന സാഹിത്യ ഭാസ്കരൻ്റെ ഉദയത്തെ ആവേദനം ചെയ്യുന്നതിനാലുമാണ് 'അരുണോദയം' എന്ന് പേരിട്ടതെന്ന് ഉള്ളൂർ മുഖവുരയിൽ വ്യക്തമാക്കുന്നു