1929 - നവംബർ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 04

Item

68 Reads 4 Downloads
Title
ml 1929 - നവംബർ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 04
en 1929 - November - Gurunathan - Book 09 - Issue 04
Date published
1929
Number of pages
48
Language
Date digitized

Abstract
1929 നവംബർ (1105 വൃശ്ചികം) പ്രസിദ്ധീകരിച്ച ഗുരുനാഥൻ മാസിക പുസ്തകം 9, ലക്കം 4ൽ വിദ്യാഭ്യാസത്തിൽ നിർദ്ദേശത്തിനുള്ള (suggestion) പ്രസക്തിയും അതിന്റെ മനഃശാസ്ത്രപരമായ സ്വാധീനവുമാണ് ആദ്യ ലേഖനങ്ങളിൽ പ്രധാനമായി ചർച്ച ചെയ്യുന്നത്. വിദ്യാഭ്യാസം മാതൃഭാഷയ്ക്കും സംസ്കാരത്തിനും അനുയോജ്യമല്ലാത്തതിനാൽ യുവാക്കളുടെ മാനസികവും കായികവുമായ ശേഷിയെ ക്ഷയിപ്പിക്കുകയും തൊഴിലില്ലായ്മ മൂലം അവരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നുവെന്ന് 'ഇന്നത്തെ വിദ്യാഭ്യാസവും നമ്മുടെ യുവാക്കന്മാരും' എന്ന ലേഖനത്തിൽ ആർ. ഈശ്വരപിള്ള ചൂണ്ടിക്കാണിക്കുന്നു. പുരാണപ്രസിദ്ധങ്ങളായ ദ്രവിഡം, പഞ്ചവടി, പാഞ്ചാലം, മഗധം, പമ്പ തുടങ്ങിയ സ്ഥലങ്ങളുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരണങ്ങൾ ഉള്ള ലേഖനം, എഴുത്തച്ഛന്റെ സാഹിത്യസംഭാവനകളെയും മാതൃഭാഷാ സേവനത്തെയും പ്രകീർത്തിക്കുന്ന ലേഖനവും, അമേരിക്കൻ സർവ്വകലാശാലകളിൽ ഫുട്ബോൾ കളിക്ക് നൽകുന്ന അമിത പ്രാധാന്യത്തെ വിമർശിക്കുന്ന വിദേശ ലേഖന സംഗ്രഹവും ഇതിലുണ്ട്.