1925-കൃഷ്ണലീല
Item
ml
1925-കൃഷ്ണലീല
en
1925-Krishnaleela
1925
38
en
1925-Krishnaleela( Rasakreeda)
ശ്രീമൂലം ഗ്രന്ഥാവലി സീരീസിൻ്റെ ഭാഗമായി തിരുവിതാംകൂർ ഭരണകൂടത്തിൻ്റെ അനുമതിയോടെ പ്രസിദ്ധീകരിച്ച കൃഷ്ണലീല, ശ്രീമദ് ഭാഗവതം ദശമസ്കന്ധത്തിലെ 29 മുതൽ 33 വരെയുള്ള അധ്യായങ്ങളെ ആസ്പദമാക്കിയുള്ള കാവ്യസംഗ്രഹമാണ്. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ബാലലീലകളും വൃന്ദാവനത്തിലെ രാസക്രീഡയും ഇതിവൃത്തമാക്കിയ ഈ കൃതി, രാസക്രീഡ കേവലം കാമസുഖമല്ല മറിച്ച് ലൗകിക ബന്ധങ്ങൾ വെടിഞ്ഞ് ഭഗവാനിൽ ലയിക്കുന്ന ബ്രഹ്മാനന്ദാനുഭൂതിയാണെന്ന ആത്മീയ തത്ത്വമാണ് വ്യക്തമാക്കുന്നത്. നാലു പാദങ്ങളിലായി തയ്യാറാക്കിയ ഈ കാവ്യത്തിൽ ഗണപതി വന്ദനം, കൃഷ്ണന്റെ മനോഹരമായ രൂപസൗന്ദര്യം, പൂതനാമോക്ഷം ഉൾപ്പെടെയുള്ള ബാലലീലകൾ, വേണുഗാനം കേട്ട് വൃന്ദാവനത്തിലെത്തുന്ന ഗോപികമാരുടെ ഭക്തിയും, അവരുടെ അഹങ്കാരം ശമിപ്പിക്കാനായി ഭഗവാൻ അന്തർദ്ധാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വിരഹദുഃഖവും, ഒടുവിൽ വീണ്ടും പ്രത്യക്ഷനായി ആത്മീയ തത്ത്വങ്ങൾ ഉപദേശിച്ച് ഓരോ ഗോപികയോടൊപ്പവും കൃഷ്ണൻ എന്ന ഭാവത്തിൽ മഹാരാസക്രീഡ ആഘോഷിക്കുന്നതും മനോഹരമായി വർണ്ണിക്കുന്നു