1924 - പ്രഹ്ലാദചരിതം - ഹംസപ്പാട്ട്

Item

Title
ml 1924 - പ്രഹ്ലാദചരിതം - ഹംസപ്പാട്ട്
en 1924 - Prahladacharitam - Hamsappattu
Date published
1924
Number of pages
30
Language
Date digitized

Abstract
ഭക്തിരസപ്രധാനമായ ഒരു പുരാണകാവ്യമാണിത്. ഈ കൃതിയുടെ രചയിതാവ് ആരാണെന്ന് വെളിവായിട്ടില്ല എന്ന് ഇതിൻ്റെ അവതാരികയിൽ എസ്. പരമേശ്വരയ്യർ പറയുന്നു. പുസ്തകത്തിൻ്റെ കവർ പേജിൽ എസ്. പരമേശ്വരയ്യർ എന്ന പേരിനൊപ്പം ബ്രാക്കറ്റിൽ (KAVITHILAKA) എന്ന് നൽകിയിരിക്കുന്നത് കാണാം. കൊച്ചി മഹാരാജാവ് ഉള്ളൂരിന് നൽകിയ ആദരവായിരുന്നു 'കവിതിലകൻ' എന്ന പദവി. അതിനാൽ ഇത് ഉള്ളൂർ എസ്. പരമേശ്വരയ്യർ തന്നെയാണ് എന്ന് അനുമാനിക്കാം. സാഹിത്യത്തിലെ അപൂർവ്വമായ ഹംസപ്പാട്ട് വിഭാഗത്തിൽപെട്ടതാണ് "പ്രഹ്ലാദചരിതം". കിളിപ്പാട്ട് പ്രസ്ഥാനം പോലെ തന്നെ പക്ഷികളെകൊണ്ട് (ഇവിടെ ഹംസം) കഥ പറയിക്കുന്ന രീതിയിലുള്ള ഒരു പഴയ പദ്യവിഭാഗമാണിത്.