1924 - കല്യാണസൗഗന്ധികം - ഭാഷാചമ്പു

Item

54 Reads 7 Downloads
Title
ml 1924 - കല്യാണസൗഗന്ധികം - ഭാഷാചമ്പു
en 1924 - Kalyanasaugandhikam - Bhashachampu
Date published
1924
Number of pages
30
Language
Date digitized
Dimension
24.5 × 15.5 cm (height × width)

Abstract
തിരുവിതാംകൂർ സർക്കാരിൻ്റെ ആധികാരികതയിൽ പ്രസിദ്ധീകരിച്ച 'ദി ശ്രീമൂലം മലയാളം സീരീസി'ലെ ആറാമത്തെ ഗ്രന്ഥമായ 'കല്യാണസൗഗന്ധികം ഭാഷാചമ്പു' മലയാള ചമ്പുസാഹിത്യ ശാഖയിൽ സവിശേഷ സ്ഥാനം അർഹിക്കുന്ന ഒരു കൃതിയാണ്. മലയാള സാഹിത്യത്തിലെ ഗദ്യപദ്യസമ്മിശ്രമായ ചമ്പുപ്രസ്ഥാനത്തിൻ്റെ ഉത്ഭവവും വികാസവും, ചാക്യാർകൂത്ത് പോലുള്ള ദൃശ്യകലകളുടെ പാരമ്പര്യവും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. പാഞ്ചാലിക്കായി കല്യാണസൗഗന്ധികപ്പൂവ് തേടിപ്പോകുന്ന ഭീമസേനൻ്റെയും വഴിൽ വെച്ച് ഹനുമാനെ കണ്ടുമുട്ടുന്നതിൻ്റെയും കഥയാണ് ഇതിലെ പ്രധാന വിഷയം.
മഹാഭാരതം വനപർവ്വത്തിലെ സൗഗന്ധികാപഹരണക്കഥയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ പുസ്തകത്തിലെ അവതാരികയിൽ ചമ്പുവിൻ്റെ ഭാഷാശൈലിയും, പഴയകാല പ്രയോഗങ്ങളും, ഭാരതചമ്പുവുമായുള്ള ബന്ധവും വിശദമായി വിശകലനം ചെയ്യുന്നു.