1922 - വിദ്യാഭ്യാസം അദ്ധ്യായം നാല്

Item

Title
1922 - വിദ്യാഭ്യാസം അദ്ധ്യായം നാല്
1922 - Vidyabhyasam Adhyayam 4
Translator
en
Date published
1922
Number of pages
148
Language
Date digitized
Item location
Dimension
16 × 12 cm (height × width)

Abstract
ഹെർബർട്ട് സ്പെൻസറുടെ (Herbert Spencer) പ്രസിദ്ധമായ 'വിദ്യാഭ്യാസം' (Education) എന്ന കൃതിയുടെ നാലാം ഭാഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് കുട്ടികളുടെ കായികമായ വളർച്ചയെയും ആരോഗ്യത്തെയും കുറിച്ചാണ്. സമൂഹത്തിലെ പ്രമാണിമാരും കൃഷിക്കാരും തങ്ങളുടെ കുതിരകളെയും കന്നുകാലികളെയും വളർത്തുന്നതിലും അവയുടെ ഭക്ഷണക്രമത്തിലും അതീവ താല്പര്യം കാണിക്കുന്നു. എന്നാൽ, ഇതേ വ്യക്തികൾ തങ്ങളുടെ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെയോ ശരിയായ ഭക്ഷണക്രമത്തെയോ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ലെന്ന് ഗ്രന്ഥകാരൻ വിമർശിക്കുന്നു. മാത്രമല്ല, കുട്ടികളുടെ ഭക്ഷണക്രമവും ആരോഗ്യവും നോക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നും അത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്നും പുരുഷന്മാർ വിചാരിക്കുന്നു. മൃഗങ്ങളെ വളർത്തുന്നതിനായി ശാസ്ത്രീയമായ അറിവുകൾ തേടുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നവർ, കുട്ടികളെ വളർത്തുന്നതിനായുള്ള അറിവ് സമ്പാദിക്കാൻ ശ്രമിക്കുന്നില്ല എന്നും പുസ്തകത്തിൽ പറയുന്നു