1907 - ഇംഗ്ലീഷ് മലയാള ശബ്ദകോശം - തോബിയാസ് സക്കറിയാസ്

Item

Title
ml 1907 - ഇംഗ്ലീഷ് മലയാള ശബ്ദകോശം - തോബിയാസ് സക്കറിയാസ്
en 1907 - An English-Malayalam Dictionary -Tobias Zacharias
Date published
1907
Number of pages
1414
Alternative Title
An English-Malayalam Dictionary -English malayalam Shabdakosham
Language
Date digitized
Blog post link

Abstract
en "An English–Malayalam Dictionary" by Tobias Zacharias, printed at the Basel Mission Press, Mangalore, and published in 1907, represents one of the most ambitious lexicographical projects in the history of Malayalam. Spanning more than 1,400 pages, it was the largest English–Malayalam dictionary produced up to that time. In the preface, Zacharias notes that the existing dictionaries were inadequate for meeting the growing importance of English in education, administration, and public life. To address this gap, he compiled a comprehensive reference work designed to serve both students and scholars.

A distinctive feature of the dictionary is its adoption of the “grouping” or “paragraph system,” whereby related words and expressions are arranged under a principal headword rather than being listed separately in strict alphabetical order. This method enabled users to understand the relationships between words and their various derivatives more effectively. The scale of the work is remarkable: according to the compiler’s own count, it contains definitions and explanations for 22,920 leading words, 29,231 derivative words, 13,841 compound or quasi-compound expressions, and 6,225 phrases, amounting to a total of 72,217 entries. Through its breadth, organization, and scholarly rigor, the dictionary became an invaluable resource for the general public, students, translators, and literary figures, and remains a significant milestone in the development of Malayalam lexicography.
ml 1907-ൽ മംഗളൂരുവിലെ ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചതാണ് ടോബിയാസ് സക്കറിയാസിൻ്റെ "ഇംഗ്ലീഷ്–മലയാളം നിഘണ്ടു". 1,400-ലധികം പേജുകളുള്ള ഈ ഗ്രന്ഥം അന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഏറ്റവും വലിയ ഇംഗ്ലീഷ്–മലയാളം നിഘണ്ടുവായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തിന് അനുസൃതമായി നിലവിലുണ്ടായിരുന്ന നിഘണ്ടുകൾ പര്യാപ്തമല്ലെന്ന തിരിച്ചറിവിലാണ് സഖറിയാസ് ഈ കൃതി തയ്യാറാക്കിയത്.

ഈ നിഘണ്ടുവിൻ്റെ പ്രധാന പ്രത്യേകത “ഗ്രൂപ്പിംഗ്” അഥവാ “പാരഗ്രാഫ് സമ്പ്രദായം” സ്വീകരിച്ചതാണ്. പരസ്പരം ബന്ധപ്പെട്ട പദങ്ങളും അവയുടെ വ്യുത്പന്നങ്ങളും ഒരു പ്രധാന പദത്തിൻ്റെ കീഴിൽ ക്രമീകരിച്ചിരിക്കുന്ന ഈ രീതി, പദബന്ധങ്ങൾ മനസ്സിലാക്കാൻ സഹായകമാണ്. ഗ്രന്ഥകർത്താവിൻ്റെ കണക്കുപ്രകാരം, ഇതിൽ 22,920 പ്രധാന പദങ്ങൾ, 29,231 വ്യുത്പന്ന പദങ്ങൾ, 13,841 സംയുക്തപ്രയോഗങ്ങൾ, 6,225 വാക്യപ്രയോഗങ്ങൾ എന്നിവ ഉൾപ്പെടെ ആകെ 72,217 പദങ്ങളും പ്രയോഗങ്ങളും ഉൾക്കൊള്ളുന്നു. സാധാരണ വായനക്കാർക്കും സാഹിത്യകാരന്മാർക്കും ഒരുപോലെ പ്രയോജനകരമായ ഒരു പ്രധാനഗ്രന്ഥമായി ഇത് മാറി.