1859 - Notebook with various notes
Item
ml
1859 - Notebook with various notes
1859
192
Notebook with various notes
http://idb.ub.uni-tuebingen.de/opendigi/MaI882
ml
മലബാറിൻ്റെ ഭാഷാ, ഭൂമിശാസ്ത്ര, സാംസ്കാരിക, കാർഷിക, സാമൂഹിക ചരിത്രവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഹെർമൻ ഗുണ്ടർട്ടിൻ്റെ സ്വകാര്യനോട്ടുപുസ്തകത്തിൻ്റെ കൈയെഴുത്തുപ്രതിയാണിത്. മലയാളം–പേർഷ്യൻ പദസഞ്ചയം, പേർഷ്യൻ–ഇംഗ്ലീഷ് ഗ്ലോസറി, അറബി-കൂഫിക് ലിപി എഴുത്തുപരിശീലനം, മലബാറിലെ സ്ഥലനാമങ്ങളും ഭൂമിശാസ്ത്രവും, വിവിധ അസുഖങ്ങളെക്കുറിച്ചുള്ള മലയാളക്കുറിപ്പുകൾ, മലബാറിലെ നെല്ലിനങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ഗുണ്ടർട്ടിൻ്റെ പഠനക്കുറിപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സംസ്കൃത സംഖ്യാലിപികളും വിവിധ ദക്ഷിണേഷ്യൻ ലിപികളിലെ സംഖ്യാരൂപങ്ങളും തമ്മിലുള്ള താരതമ്യം ഉൾപ്പെടെ ഇരുപതിലധികം വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും ഈ നോട്ടുപുസ്തകത്തിൽ കാണാം. ഗുണ്ടർട്ടിൻ്റെ ഭാഷാപഠനത്തിൻ്റെയും പ്രാദേശിക വിജ്ഞാനശേഖരണത്തിൻ്റെയും വൈവിധ്യവും വ്യാപ്തിയും വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്രരേഖയാണിത്.