1859 - ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി - ഓണപ്പാട്ട് – താളിയോല പതിപ്പ്

Item

Title
ml 1859 - ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി - ഓണപ്പാട്ട് – താളിയോല പതിപ്പ്
Date published
1859
Number of pages
94
Alternative Title
en 1859 - Chandra sangamam Kadha -Trussambaram Sthuthi -Onappattu
Language
Medium
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/MaI850
Blog post link

Abstract
ഈ താളിയോല രേഖകൾ ജർമ്മനിയിലെ ട്യൂബിംഗൻ സർവ്വകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള പരമ്പരാഗത മലയാള കാവ്യശേഖരത്തിൻ്റെ ഭാഗമാണ്. പ്രധാനമായും ഓണപ്പാട്ട് വിഭാഗത്തിൽപ്പെട്ട പ്രമേയങ്ങളും ദേവസ്തുതികളുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
മഹാബലി നാടുവാണിരുന്ന കാലത്തെ സമത്വവും സമൃദ്ധിയും വിവരിക്കുന്ന മാവേലി ചരിത്രവും തൃക്കാക്കരയപ്പൻ്റെ ആരാധനയുമാണ് കാവ്യത്തിൻ്റെ കേന്ദ്രബിന്ദു.
ഓണാഘോഷത്തിനായി നാടൊട്ടുക്കും നടക്കുന്ന ഒരുക്കങ്ങൾ, വസ്ത്രധാരണ രീതികൾ, വിപണിയിലെ കച്ചവടങ്ങൾ, പലഹാര നിർമ്മാണം എന്നിവ ഇവിടെ വിശദീകരിക്കുന്നു. കൂടാതെ ഓണപ്പാട്ടിനൊപ്പം ഗണപതി സ്തുതി, ഹരിനാമകീർത്തനശൈലിയിലുള്ള വിഷ്ണു ഭക്തിശ്ലോകങ്ങൾ, ഉണ്ണികൃഷ്ണൻ്റെ ബാലലീലകൾ എന്നിവയും രേഖപ്പെടുത്തിയിരിക്കുന്നു.
മധ്യകാല മലയാള ഭാഷയും പാട്ടുപ്രസ്ഥാന ശൈലിയും കോർത്തിണക്കിയാണ് ഇതിൽ വരികൾ രചിച്ചിരിക്കുന്നത്.