1853 - മനുഷ്യചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ

Item

Title
ml 1853 - മനുഷ്യചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ
Date published
1853
Number of pages
156
Alternative Title
ml 1853 - മനുഷ്യ ചോദ്യങ്ങൾക്ക് ദൈവം കല്പിച്ച ഉത്തരങ്ങൾ
en 1853 - Manushya Chodyangalkk Daivam Kalpicha Utharangal
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV32
Blog post link

Abstract
ml ഈ അപൂർവ്വ മലയാളഗ്രന്ഥം പത്തൊൻപതാം നൂറ്റാണ്ടിലെ ക്രൈസ്തവ മതബോധനങ്ങളെയും ഉപദേശങ്ങളെയും ആസ്പദമാക്കി തയ്യാറാക്കിയ ഒരു ചോദ്യോത്തരഗ്രന്ഥമാണ്. ക്രൈസ്തവ മതസംബന്ധിയായ വിഷയങ്ങൾ അഞ്ച് അധ്യായങ്ങളായും ഉപഅധ്യായങ്ങളായും ചോദ്യോത്തര രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തിൻ്റെ സ്വഭാവം, യേശുക്രിസ്തുവിലൂടെയുള്ള വെളിപ്പാട്, ദൈവസ്നേഹവും ദൈവഭയവും തമ്മിലുള്ള വ്യത്യാസം, പത്തു കല്പനകളുടെ വിശദമായ വ്യാഖ്യാനം, വിശുദ്ധ വേദപുസ്തകം വായിക്കേണ്ട ശരിയായ രീതി എന്നിവയാണ് ഇതിലെ പ്രധാന പ്രതിപാദ്യവിഷയങ്ങൾ.
ഡോ. ഹെർമൻ ഗുണ്ടർട്ടും കൂട്ടരും ജർമ്മൻ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് ഈ ഗ്രന്ഥം. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന വിദ്യാഭ്യാസവിചക്ഷണനും മിഷനറിയുമായ ക്രിസ്റ്റ്യൻ ഹെൻറിച്ച് സെല്ലർ ആണ് മൂലകൃതിയുടെ രചയിതാവെന്ന് ട്യൂബിങ്ങനിലെ രേഖകൾ സൂചിപ്പിക്കുന്നു.
ഹെർമൻ ഗുണ്ടർട്ടിൻ്റെ കാലഘട്ടത്തിലെ തനതായ ഗദ്യശൈലിയും പഴയകാല അച്ചടിരൂപങ്ങളും ഉൾക്കൊള്ളുന്ന ഈ കൃതി, ക്രൈസ്തവ സിദ്ധാന്തങ്ങളെ ലളിതമായി അവതരിപ്പിക്കുന്നതിനൊപ്പം മലയാള അച്ചടിയുടെയും ഗദ്യഭാഷയുടെയും വികാസപരിണാമങ്ങൾ മനസ്സിലാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചരിത്രരേഖ കൂടിയാണ്.