1852 - പുതിയനിയമത്തിലെ ലെഖനങ്ങൾ

Item

Title
1852 - പുതിയനിയമത്തിലെ ലെഖനങ്ങൾ
Date published
1852
Number of pages
346
Alternative Title
Puthiya Niyamathile Lekhanangal
Language
Date digitized
Blog post link

Abstract
ml പുതിയ നിയമത്തിലെ ലേഖനങ്ങൾ (1852) ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരിയിൽ കല്ലച്ചിൽ (ലിത്തോഗ്രഫി) അച്ചടിച്ച ഒരു പ്രധാന മലയാള ഗ്രന്ഥമാണ്. ജർമ്മൻ മിഷണറിയും മലയാള ഭാഷാപണ്ഡിതനുമായ ഹെർമ്മൻ ഗുണ്ടർട്ട് സമാഹരിക്കുകയും സംശോധനം ചെയ്യുകയും ചെയ്ത ഈ ഗ്രന്ഥത്തിൽ ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ നാല് സുവിശേഷങ്ങളും അപ്പൊസ്തോല പ്രവർത്തികളും കഴിഞ്ഞുള്ള 21 ലേഖനങ്ങളുടെയും വെളിപാടുപുസ്തകത്തിൻ്റെയും മലയാള പരിഭാഷയാണ് അടങ്ങിയിട്ടുള്ളത്. ഇന്നത്തെ സത്യവേദപുസ്തകത്തിൻ്റെ രൂപീകരണത്തിന് ആധാരമായ വിവർത്തനങ്ങളിൽ ഒന്നായതിനാൽ മലയാള ബൈബിൾ പരിഭാഷാചരിത്രത്തിൽ ഈ ഗ്രന്ഥത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ലിപിപരമായി, 1847-ൽ പ്രസിദ്ധീകരിച്ച 'സുവിശേഷ കഥകൾ' എന്ന ഗ്രന്ഥത്തിൻ്റെ സവിശേഷതകൾ ഇതിലും തുടരുന്നതായി കാണാം. സംവൃതോകാരം സൂചിപ്പിക്കാൻ ചന്ദ്രക്കല ഉപയോഗിച്ച രീതി ഈ ഗ്രന്ഥത്തിലും നിലനിൽക്കുന്നുവെങ്കിലും, 1847-ലെ പതിപ്പിൽ അക്ഷരത്തിൻ്റെ മധ്യഭാഗത്ത് കാണപ്പെട്ടിരുന്ന ചന്ദ്രക്കലയുടെ സ്ഥാനം ചിലയിടങ്ങളിൽ ഇന്നത്തെ രീതിപോലെ അക്ഷരത്തിന്റെ വലതുവശത്തേക്ക് മാറിത്തുടങ്ങുന്നതായി നിരീക്ഷിക്കാം. അതിനാൽ മലയാള ലിപിയുടെ പരിണാമഘട്ടങ്ങൾ പഠിക്കുന്നതിനും ബൈബിൾ വിവർത്തനചരിത്രം മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥം വിലപ്പെട്ട സ്രോതസ്സാണ്.
en Puthiya Niyamathile Lekhanangal (1852) is an important Malayalam publication printed by lithography at the Basel Mission Press, Thalassery. Compiled and edited by the German missionary and Malayalam scholar Hermann Gundert, the book contains Malayalam translations of the twenty-one Epistles and the Book of Revelation that follow the four Gospels and the Acts of the Apostles in the New Testament. As one of the translations that contributed to the formation of the present-day Malayalam Bible (Sathyavedapusthakam), it holds a significant place in the history of Malayalam Bible translation. From a palaeographic perspective, the book continues many of the orthographic features seen in 'Suvishesha Kathakal' (1847). While the use of the chandrakkala to denote the 'samvruthokaram' vowel remains consistent, this volume also shows an important transitional development: the chandrakkala, which in the 1847 edition was typically positioned within the body of the letter, is occasionally found shifted to the right side of the character, resembling its placement in modern Malayalam script. Consequently, the book serves as a valuable source for studying both the evolution of Malayalam script and the history of Bible translation in Malayalam.