1847-സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്

Item

Title
ml 1847-സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്
Date published
1847
Number of pages
118
Alternative Title
Suvishesha Kadhakal
Language
Date digitized
Blog post link

Abstract
ml സുവിശേഷ കഥകൾ എന്ന ഗ്രന്ഥം 1847-ൽ തലശ്ശേരിയിലെ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച ഒരു പ്രാരംഭ മലയാള അച്ചടിപുസ്തകമാണ്. ലിത്തോഗ്രഫി ഉപയോഗിച്ച് അച്ചടിച്ച ഈ കൃതി, ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ നാല് സുവിശേഷങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 52 കഥകളുടെ സമാഹാരമാണ്. ക്രൈസ്തവ മതബോധനവും സുവിശേഷ സന്ദേശങ്ങളും സാധാരണ വായനക്കാർക്ക് എളുപ്പത്തിൽ ഗ്രഹിക്കാവുന്ന രീതിയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാഷാപരമായും ലിപിപരമായും ഈ ഗ്രന്ഥത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അന്നത്തെ കൈയെഴുത്തുപ്രതികളുടെ മാതൃക പിന്തുടർന്നതിനാൽ വാക്കുകൾക്കിടയിൽ ഇടവിടങ്ങൾ നൽകിയിട്ടില്ല. കൂടാതെ, ആധുനിക മലയാളത്തിൽ പ്രചാരത്തിലുള്ള 'ഏ' ‘ഓ’ കാരങ്ങളോ അവയുടെ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല. ലിപിരീതിയിൽ ഇന്നത്തെ ‘ൻ്റ’, ‘റ്റ’ എന്നീ രൂപങ്ങൾക്കു പകരം ‘ൻറ’, ‘ററ’ എന്നീ പഴയ രൂപങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യകാലഘട്ടത്തിലെ മലയാള ഭാഷയുടെ ലിപിവികാസവും അച്ചടിസംസ്കാരവും പഠിക്കാൻ ഈ ഗ്രന്ഥം ഒരു പ്രധാന സ്രോതസ്സായി മാറുന്നു. മതസാഹിത്യത്തിൻ്റെ പ്രചരണത്തോടൊപ്പം മലയാള അച്ചടി ചരിത്രം, ഭാഷാ പരിണാമം, ലിപിവ്യവസ്ഥ എന്നിവയുടെ പഠനത്തിനും സുവിശേഷ കഥകൾ വിലപ്പെട്ട രേഖയായി നിലകൊള്ളുന്നു.
en Suvisesha Kathakal (Gospel Stories) is an early Malayalam printed work published in 1847 by the Basel Mission Press, Thalassery, under the authorship of Hermann Gundert. Produced through lithographic printing, the book contains a collection of 52 stories selected from the first four books of the New Testament, namely the Gospels. The work was intended to communicate Christian teachings and the message of the Gospels in a simple narrative form accessible to Malayalam readers. The book is of considerable significance for the study of the history of Malayalam language and print culture. Reflecting contemporary manuscript conventions, the text does not employ spacing between words. It also lacks the use of the modern "ഏ" “ഓ” vowel signs and related orthographic markers. Furthermore, consonant clusters that are represented in modern Malayalam as “ൻ്റ” and “റ്റ” appear in the older forms “ൻറ” and “ററ,” a feature commonly found in nineteenth-century Malayalam writings. These orthographic characteristics provide valuable evidence for understanding the evolution of Malayalam script and writing practices during the mid-nineteenth century. As an early lithographically printed religious text, Suvisesha Kathakal serves as an important source for research on Malayalam printing history, missionary publications, language development, and the transmission of Christian literature in Kerala.