1843 - The New Testament of Our Lord and Saviour Jesus Chirst Translated into the Malayalim Language
Item
en
1843 - The New Testament of Our Lord and Saviour Jesus Chirst Translated into the Malayalim Language
ml
1843 - നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത
1843
588
Puthiya Niyamam
ml
പുതിയ നിയമം സമ്പൂർണമായും മലയാളത്തിലെക്കു പരിഭാഷപ്പെടുത്തി ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച പുതിയ നിയമത്തിൻ്റെ രണ്ടാം പതിപ്പ് 1843-ലാണ് പുറത്തിറങ്ങിയത്. 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുസ്തത്തിന്റെ ലേഔട്ട് ഒറ്റക്കോളത്തിൽ നിന്ന് ഇരട്ടക്കോളമായി. അതിനാൽ താളുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ഈ പുസ്തകത്തിൻ്റെ ഭാഷാശൈലിക്കും അച്ചടിരീതികൾക്കും ചില പ്രത്യേക സവിശേഷതകൾ കാണാം. പൂർണ്ണവിരാമത്തിനുപകരം (*) എന്ന ചിഹ്നമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ മലയാളലിപിയിൽ സാധാരണമായ ഏ, ഓ കാരങ്ങൾ ഇതിൽ കാണുന്നില്ല. മലയാള അക്കങ്ങളാണ് ഉപയോഗിച്ചിട്ടുണ്ട്. ൻ്റ, റ്റ എന്നീ അക്ഷരങ്ങൾ അക്കാലത്തെ പ്രയോഗരീതിപോലെ തന്നെ വ്യക്തമായി വേർതിരിച്ച് എഴുതിയിരിക്കുന്നു. സ്വരാക്ഷരങ്ങൾ ചേരാത്ത വ്യഞ്ജനാക്ഷരങ്ങളെല്ലാം കൂട്ടക്ഷരങ്ങളായി കണക്കാക്കിയിരുന്നതിനാൽ, ഗ്രന്ഥത്തിൽ കൂട്ടക്ഷരങ്ങളുടെ ബാഹുല്യം ശ്രദ്ധേയമാണ്.
en
The second edition of the complete translation of the New Testament into Malayalam by Benjamin Bailey was published in 1843. Compared to the edition published in 1829, the layout has changed from sing column to double reducing the pages significantly. The language style and printing methods of this book had several distinctive features. Instead of a full stop, the symbol (*) was used. The vowel signs corresponding to today’s Malayalam letters “ഏ” (ē) and “ഓ” (ō) were absent. Malayalam numerals were used throughout. The letters “ൻ്റ” and “റ്റ” were written distinctly, following the usage conventions of that period. Since all consonants not joined with vowel signs were treated as conjunct letters, the text is notable for its extensive use of conjunct consonants.
- Item sets
- മൂലശേഖരം (Original collection)