1840 - ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്

Item

Title
ml 1840 - ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്
Date published
1840
Number of pages
26
Alternative Title
en 1840 - Brahmandam Gundertinte Nottupusthakam
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/MaI864_06
Blog post link

Abstract
ml ഗുണ്ടർട്ട് ശേഖരത്തിലുള്ള ഈ അപൂർവ ചരിത്രരേഖ, ബ്രഹ്മാണ്ഡപുരാണത്തെക്കുറിച്ചുള്ള ഗുണ്ടർട്ടിൻ്റെ പഠനക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന കൈയെഴുത്തുപ്രതിയാണ്. 26 പേജുകളുള്ള ഈ നോട്ടുപുസ്തകത്തിൽ ഏകദേശം 15 പേജുകളിലാണ് ഉള്ളടക്കം രേഖപ്പെടുത്തിയിട്ടുള്ളത്, ശേഷിക്കുന്ന താളുകൾ ശൂന്യമാണ്. തിരുവനന്തപുരം മുതൽ പറവൂർ വരെയുള്ള സ്ഥലനാമങ്ങൾ, പഴയ സർക്കാർ ഉദ്യോഗങ്ങളുടെ പേരുകൾ, തമിഴിലുള്ള കുറിപ്പുകൾ മലയാളലിപിയിൽ പകർത്തിയ രേഖകൾ എന്നിവയും ഇതിൽ കാണാം. തിരുവിതാംകൂറിലെ പഴയ ഭരണനിർവഹണ താലൂക്കുകൾ, രാജവംശചരിത്രം, അഞ്ചുവണ്ണം–മണിഗ്രാമം തുടങ്ങിയ പ്രാചീന ശാസനപരമ്പരകൾ, ബ്രഹ്മാണ്ഡപുരാണം, സാഗരപുത്രന്മാരുടെ കഥ, പരശുരാമൻ ഗോകർണ്ണം മുതൽ കന്യാകുമാരി വരെ കടൽ പിൻവാങ്ങിച്ച് കേരളഭൂമി സൃഷ്ടിച്ചെന്ന ഐതിഹ്യം തുടങ്ങിയ വിഷയങ്ങൾ മലയാളം, ഇംഗ്ലീഷ്, ഗ്രന്ഥലിപി എന്നിവയിൽ സംഗ്രഹിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഈ കൈയെഴുത്തുപ്രതി, കേരളത്തിൻ്റെ ചരിത്രം, പുരാണപാരമ്പര്യം, സ്ഥലനാമചരിത്രം, ഭാഷാപഠനം എന്നിവയിലുള്ള ഗുണ്ടർട്ടിൻ്റെ ഗവേഷണതാൽപര്യങ്ങൾ വ്യക്തമാക്കുന്ന വിലപ്പെട്ട പഠനരേഖയാണ്.