All release notes

Release note

1957 – ൽ പ്രസിദ്ധീകരിച്ച, കിഷൻ ചന്ദർ എഴുതിയ ബദാംപഴങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹിന്ദിയിലും ഉർദുവിലും രചനകൾ നടത്തിയിരുന്ന എഴുത്തുകാരനാണ് കിഷൻ ചന്ദർ. രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി അദ്ദേഹം രചിച്ച ചെറുകഥകൾ ഇന്ത്യയിലെ പല ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നാലു ചെറുകഥകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് കെ.എസ്.പി. കർത്താ ആണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.