1982 ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസ് രചിച്ച ധിക്കാരിയുടെ കാതൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ സി.ജെ. തോമസിൻ്റെ കാതലേറിയ ചിന്തകളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിൻ്റെയും നാടകീയമായ ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനവും.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.