1966 – ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ് പോർട്ടർ എഴുതിയ ഇന്നത്തെ ലോകത്തിൽ രസതന്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ദൈനംദിന ജീവിതത്തിൽ രസതന്ത്രത്തിൻ്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥമാണിത്. മൂലകങ്ങളുടെ പ്രാധാന്യവും അവയെക്കുറിച്ചുള്ള വിശദമായ പഠനവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രസതന്ത്ര പഠനത്തിലെ പുതിയ രീതികളും ഇവിടെ പരിചയപ്പെടുത്തുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.