1957 – ൽ പ്രസിദ്ധീകരിച്ച, വിനോബ രചിച്ച ഹിംസയെ ചെറത്തുനിൽക്കൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഹിംസയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിച്ച ഒരു സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു വിനോബ ഭാവേ എന്നറിയപ്പെട്ടിരുന്ന വിനായക് നരഹർ ഭാവേ. സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യം വിവരിക്കുന്ന പ്രസംഗങ്ങളുടെ പരിഭാഷയാണ് ഈ ഗ്രന്ഥം. ആശയങ്ങൾ ഒട്ടും ചോരാതെ ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ടി. നാരായണൻ നമ്പീശനാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.