1954 – ൽ പ്രസിദ്ധീകരിച്ച, ഉണ്ണായി വാര്യർ രചിച്ച നളചരിതം കഥകളി - മൂന്നാം ദിവസത്തെ കഥ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഉണ്ണായി വാര്യർ രചിച്ച നളചരിതം ആട്ടക്കഥയുടെ മൂന്നാം ദിവസത്തെ കഥയാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സങ്കീർണ്ണമായ കഥാസന്ദർഭങ്ങൾ നിറഞ്ഞ ഈ മൂന്നാം ദിവസത്തെ കഥയ്ക്ക് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് ഏ.ഡി. ഹരിശർമ്മയാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.