All release notes

Release note

1930 – ൽ പ്രസിദ്ധീകരിച്ച, ഏ.പി. പരമേശ്വരൻ പിള്ള രചിച്ച ശ്യാമള എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയ സാമൂഹിക സാഹചര്യങ്ങളെ 'ശ്യാമള' എന്ന പെൺകുട്ടിയുടെ ജീവിതാനുഭവങ്ങളിലൂടെ ഈ നാടകം ആവിഷ്കരിക്കുന്നു. സങ്കീർണ്ണമായ കുടുംബബന്ധങ്ങൾ, അക്കാലത്ത് സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹിക വെല്ലുവിളികൾ, ഉയർത്തിപ്പിടിക്കേണ്ട ധാർമ്മിക മൂല്യങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ഈ നാടകത്തിൻ്റെ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.