1945-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കവനകൗമുദി ആനുകാലികത്തിൽ നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ഓട്ടൻ തുള്ളൽ കൃതിയാണ് ഈ പുസ്തകം. മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ നാടുവാഴ്ചയെ പറ്റി പ്രതിപാദിക്കുന്നതാണ് തുള്ളൽ കൃതിയുടെ പ്രതിപാദ്യവിഷയം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.