All release notes

Release note

Permalink

1975 ജൂലായ് മാസത്തിൽ ഇറങ്ങിയ ഗ്രന്ഥ ലോകം മാസികയിൽ സി.കെ.മൂസ്സത് എഴുതിയ രണ്ടു കുരുക്ഷേത്രങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്ന ജോൺ ബന്യൻ രചിച്ച Holy War എന്ന കൃതി മലയാളഗദ്യസാഹിത്യത്തിൻ്റെ ആദിപിതാക്കന്മാരിൽ ഒരാളായ ആർച്ച് ഡിക്കൻ കോശി തിരുപ്പോരാട്ടം എന്ന പേരിൽ പരിഭാഷപ്പെടുത്തി. ശ്രീകൃഷ്ണമിശ്രൻ എന്ന പണ്ഡിതൻ്റെ സംസ്കൃത നാടകമായ പ്രബോധചന്ദ്രോദയം എന്ന കൃതി മഹാകവി കുമാരനാശാൻ അതേ പേരിൽ തന്നെ  പരിഭാഷപ്പെടുത്തി. ഈ രണ്ട് മലയാള പരിഭാഷാ പുസ്തകങ്ങളുടെ അനുസ്മരണമാണ് ലേഖനത്തിൻ്റെ ഉള്ളടക്കം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.