1987 ജനുവരിയിൽ ഇറങ്ങിയ ജന്മഭൂമി വാർഷികപതിപ്പിൽ സി കെ മൂസ്സത് എഴുതിയ ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സാംസ്കാരികമായ ഏകീകരണത്തിനോ ഭാഷാ വികസനത്തിനോ ഭാഷാ സംസംസ്ഥാന രൂപീകരണം സഹായകമായിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ് സി കെ മൂസ്സത് ഈ ലേഖനത്തിൽ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.