അവിസ്മരണീയനായ കേശവമേനോൻ - സി. കെ. മൂസ്സത്
ഗ്രന്ഥപ്പുര
1978
അവിസ്മരണീയനായ കേശവമേനോൻ - സി. കെ. മൂസ്സത്
1978 ഡിസംബർ ലക്കം ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ അവിസ്മരണീയനായ കേശവമേനോൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഖിലാഫത്തു പ്രസ്ഥാനം, വൈക്കം സത്യാഗ്രഹം തുടങ്ങിയ സമരമുഖങ്ങളിലെ സജീവ സാന്നിധ്യവും, സ്വാതന്ത്ര്യ സമരസേനാനി, സാഹിത്യകാരൻ, മാതൃഭൂമിയുടെ സ്ഥാപകപ്രവർത്തകൻ, ദീർഘകാല പത്രാധിപർ എന്നീ നിലകളിൽ പ്രശസ്തനുമായ കെ. പി. കേശവമേനോനെ കുറിച്ചാണ് ലേഖനം. അദ്ദേഹവുമായുള്ള എഴുത്തുകുത്തുകളെ കുറിച്ചും, ഒരുമിച്ചു പങ്കെടുത്ത യോഗാനുഭവങ്ങളെ കുറിച്ചും ഓർത്തെടുക്കുകയാണ് ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.