All release notes

Release note

Permalink

1982 ലെ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ വിനോബാജിയുടെ ഗീതാപ്രവചനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1932 ഫെബ്രുവരി - ജൂൺ മാസങ്ങളിൽ വിനോബാജിയുടെ ജെയിൽ വാസ സമയത്ത് കൂടെയുണ്ടായിരുന്ന സ്വതന്ത്ര്യ സമര സഖാക്കളോട് ഭഗവദ്ഗീതയെ കുറിച്ചു നടത്തിയ പ്രഭാഷണങ്ങളുടെ സംഗ്രഹമാണ് പിന്നീട് ഗീതാപ്രവചനം എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ഗീതാപ്രവചനത്തിൻ്റെ സുവർണ്ണ ജുബിലി പ്രമാണിച്ച് മഹാരാഷ്ട്രയിലെ പൗനാർ ആശ്രമം പ്രസിദ്ധീകരിച്ച സ്മരണികയിൽ വന്ന ഇംഗ്ലീഷ് ലേഖനത്തിന് ലേഖകൻ തന്നെ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ഇത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.