All release notes

Release note

Permalink

1980 ജൂലായ് മാസത്തിലെ വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ലീലാകാവ്യദർശനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യകാരനും, വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്ററും, ലീലാഹൃദയം എന്ന കൃതിയുടെ കർത്താവുമായ കരിമ്പുഴ രാമകൃഷ്ണൻ്റെ "ആശാൻ്റെ ലീലാകാവ്യത്തിന് ഒരാമുഖം" എന്ന പുസ്തകത്തിൻ്റെ വായനയിൽ ആശാൻ കവിതയെ കുറിച്ചുള്ള ഒരു പഠനമാണ് ലേഖന വിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.