All release notes

Release note

Permalink

പ്രഗതി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ പെട്ടരഴിയത്തിൻ്റെ സാഹിതീ സപര്യ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസമോ സംസ്കൃത പഠനമോ ഇല്ലാതെ തന്നെ കവിതാ വാസന കൊണ്ട് മാത്രം പ്രശസ്തിയാർജ്ജിച്ച കവിയായിരുന്നു പെട്ടരഴിയത്ത് വലിയ രാമനിളയത്. കുറെ കൃതികളും മുക്തകങ്ങളും എഴുതിയതിൽ പലതും നശിച്ചുപോയിട്ടുണ്ട്. ബാക്കുയുള്ള കൃതികളിൽ നിന്നും അദ്ദേഹത്തിൻ്റെ കാവ്യ പ്രഭാവത്തെ വിലയിരുത്തുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.