All release notes

Release note

Permalink

1983 മേയ് മാസത്തിൽ ഇറങ്ങിയ പുണ്യഭൂമി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ 'വേദരശ്മി'യിൽ നിന്ന് 'വേദഭാഷ്യ'ത്തിലേക്ക് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വി. ടി. യോടൊപ്പം സാമൂഹ്യ പരിഷ്കരണരംഗത്തും, കേളപ്പജിയോടൊപ്പം ഡിസ്ട്രിക് ബോർഡ് ഭരണരംഗത്തും പ്രവർത്തിച്ച സംസ്കൃത പണ്ഡിതനാണ് വെള്ളിനേഴി ഒളപ്പമണ്ണ മനയിലെ ഒ. എം. സി. നാരായണൻ നമ്പൂതിരി. ഋഗ് വേദത്തിൻ്റെ വ്യാഖ്യാനം പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുന്ന വേളയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള സി. കെ. മൂസ്സതിൻ്റെ ലേഖനമാണ് ഇത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.