All release notes

Release note

Permalink

1977ൽ കരുനാഗപള്ളി ഗവണ്മെൻ്റ് യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച യുഗചൈതന്യം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വെള്ളത്തുള്ളിയെ കുറിച്ച് കവികളുടെ ഭാവനയിലും, ശാസ്ത്രജ്ഞന്മാരുടെ വീക്ഷണകോണിലും വരുന്ന ആശയങ്ങളെ പരിശോധിക്കുകയാണ് ലേഖകൻ. മഹാകവി കുമാരനാശാൻ, ഉള്ളൂർ എന്നിവരുടെ വെള്ളത്തെ ആധാരമാക്കിയ കാവ്യശകലങ്ങളും, ശാസ്ത്രകാരന്മാർ വെള്ളത്തെ രസതന്ത്രപരമായി എങ്ങിനെ സമീപിക്കുന്നുവെന്ന കാര്യങ്ങളും വിശദീകരിക്കുന്നു സി. കെ മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.