1982 ഏപ്രിൽ മാസത്തിലെ ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആത്മകഥകൾ - സമരാവേശവും സർഗ്ഗാത്മക പ്രതിഭയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വി. എം. വിഷ്ണുഭാരതീയൻ എഴുതിയ അടിമകൾ എങ്ങിനെ ഉടമകളായി എന്ന ആത്മകഥയുടെയും നികോലായ് ഓസ്ട്രവ്സ്കി എഴുതി കാനം രാജേന്ദ്രൻ വിവർത്തനം ചെയ്ത സമരതീച്ചൂളയിലൂടെ എന്ന നോവലിൻ്റെയും നിരൂപണമാണ് ലേഖന വിഷയം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.