All release notes

Release note

Permalink

ആധുനിക മലയാളഗദ്യത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മൂന്നാം പാഠം എന്ന പാഠപുസ്തകത്തിന് സി. കെ. മൂസ്സത് എഴുതിയ ഗ്രന്ഥ നിരൂപണമായ കേരളവർമ്മയുടെ "മൂന്നാം പാഠം" എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊച്ചിയിലെ മോഡേൺ പ്രസ്സിൽ മുദ്രണം ചെയ്ത ഈ പാഠപുസ്തകത്തിൽ പുസ്തക സംവിധാനം, വിഷയവൈവിധ്യം, ശൈലീഭേദങ്ങൾ എന്നീ മേഖലകളിൽ ഗദ്യസാഹിത്യത്തിനുണ്ടായ വളർച്ച കാണാനാവുമെന്ന് ലേഖകൻ സൂചിപ്പിക്കുന്നു. 212 പേജുകളിൽ 103 ഗദ്യപാഠങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പുസ്തകത്തിലെ ഭാഷാപ്രയോഗങ്ങളിലുണ്ടായ പുരോഗതിയെ ഉദാഹരണസഹിതം വിശദമാക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.