1998 ൽ ബാംഗളൂരിലെ സാംസ്കാരികസംഘടനയായ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ഡെക്കാൻ കൾച്ചറൽ സൊസൈറ്റി - രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1973 ൽ സ്ഥാപിതമായ സംഘടനയുടെ പ്രവർത്തനങ്ങളുടെ നാൾവഴികൾ, പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, സാഹിത്യ സൃഷ്ടികൾ, സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.
സതീഷ് തോട്ടശ്ശേരിയുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.