1949ൽ പ്രസിദ്ധീകരിച്ച Manubehn Gandhi രചിച്ച Bapu - My Mother എന്ന നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗാന്ധിജിയുടെ സ്വഭാവ വിശേഷങ്ങളിലേക്കും, ജീവിതത്തിലെ ചില സംഭവങ്ങളിലേക്കും വെളിച്ചം വീശുന്ന ലേഖനങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നവാഖലിയിലെ ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി ഗാന്ധിജി പ്രവർത്തിക്കുമ്പോൾ കൂടെ നിന്ന് അദ്ദേഹത്തിൻ്റെ പരിചരണത്തിൽ മുഴുകിയ മനു ബെൻ ഗാന്ധി ഭവനഗർ സമാചാർ എന്ന ഗുജറാത്തി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ശ്രീമതി. ചിത്രാ ദേശായ് ആയിരുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.