1948 - ൽ ഇ വി രാമശർമ നമ്പൂതിരി രചിച്ച കേരളഭാഷാ കാവ്യവിവർത്തഃ എന്ന സംസ്കൃത കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1897-1957 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പണ്ഡിതർ ഇ വി രാമൻ നമ്പൂതിരി കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ ഗവേഷകൻ തുടങ്ങി പല മേഖലകളിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ സംസ്കൃത കൃതിയാണ് ഇത്. മഹാകവി വള്ളത്തോൾ, മഹാകവി ഉള്ളൂർ എന്നിവരുടെ മലയാള കവിതകളുടെ സംസ്കൃത പരിഭാഷകളാണ് ഈ ലഘുകൃതിയിലുള്ളത്. മദ്രാസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ വി രാഘവൻ ആണ് അവതാരിക എഴുതിയിട്ടുള്ളത്.
ഡോ ബാബു ചെറിയാൻ, ശ്രീകാന്ത് താമരശ്ശേരി എന്നിവരാണ് ഈ പുസ്തകത്തിൻ്റെ സമ്പാദകർ