All release notes

Release note

എൻ കെ ദാമോദരൻ സമാഹരിച്ച് 1969 ൽ പ്രസിദ്ധീകരിച്ച മൂലൂർ കവിതകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സരസകവി എന്ന പേരിലാണ് മൂലൂർ അറിയപ്പെട്ടിരുന്നത്. എന്നാൽ അതു മാത്രമായിരുന്നില്ല, കവി. കേരളത്തിൻ്റെ സാംസ്കാരികമണ്ഡലത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന സാമൂഹ്യ വിപ്ലവകാരി കൂടി ആയിരുന്നു. അമ്പത്തി അഞ്ചിലധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. മൂലൂരിൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമാണ് ഇത്.

സാഹിത്യത്തിലും ജാതിചിന്ത പ്രബലമായിരുന്ന അക്കാലത്ത് ജാതീയതക്കെതിരെ ശക്തമായി നിലകൊണ്ട കവി ആയിരുന്നു മൂലൂർ. ആദ്യകാലത്ത് പത്മനാഭശൗണ്ഡികൻ എന്ന പേരിൽ എഴുതിയിരുന്ന മൂലൂർ കുറെക്കഴിഞ്ഞപ്പോൾ തൻ്റെ പേരിനൊപ്പം പണിക്കർ എന്ന് ചേർത്തത് അന്നത്തെ ചില സവർണ കവികൾക്ക് പിടിച്ചില്ല. അതിൻ്റെ പേരിൽ 'പണിക്കർ' യുദ്ധം എന്ന കവിത തന്നെ മൂലൂർ രചിച്ചു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.