1951 ൽ പ്രസിദ്ധീകരിച്ച, ക്ഷേമേന്ദ്രൻ രചിച്ച ശ്രീ ബോധിസത്ത്വാപദാനകല്പലത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃത സാഹിത്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കവിയാണ് ക്ഷേമേന്ദ്രൻ. ബുദ്ധമതത്തിലെ ജാതക കഥകളുടെ പ്രാധാന്യം ഉൾക്കൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് ശ്രീ ബോധിസത്ത്വാപദാനകല്പലത. ഇതിന് പരിഭാഷ രചിച്ചിരിക്കുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.