1956-ൽ പ്രസിദ്ധീകരിച്ച, ജി. ശങ്കരക്കുറുപ്പ് എഴുതിയ ആഗസ്റ്റ് പതിനഞ്ച് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആഗസ്റ്റ് പതിനഞ്ചിൻ്റെ അർത്ഥം ഗ്രാമീണജീവിതത്തിൻ്റെ ഭാഷയിൽ സരളമായി വ്യാഖ്യാനിക്കുകയാണ് ഈ ഏകാങ്ക നാടകത്തിൽ രചയിതാവ്. 1947-ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ശേഷം ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾക്കിടയിൽ, ആഗസ്റ്റ് 15 എന്ന ദിനത്തിന്റെ മഹത്വം ജനങ്ങളിൽ ഓർമപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നാടകം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.