Cover of മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും

മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും

Mar Grigoriosinte Mathavum Marxisavum

Year
2006
Pages
260
Language
Malayalam
Views
53
Downloads
9

Release notes

2006-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ആദ്യം ട്രേഡ് യൂണിയൻ പ്രവർത്തകനും പിന്നീട് ഓർതഡോക്സ് സഭയിൽ വൈദികനും ആ സഭയുടെ ഡെൽഹി മെത്രാനും ആയ പൗലൂസ് മാർ ഗ്രിഗോറിയോസിന് (ചുവപ്പ് മെത്രാൻ എന്ന് അറിയപ്പെട്ടിരുന്നു) മാർക്സിസത്തോടുണ്ടായിരുന്ന പ്രകടമായ ആഭിമുഖ്യം പഠനവിധേയമാക്കുന്ന പുസ്തകമാണിത്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഗ്രന്ഥകാരന് അദ്ദേഹവുമായി സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. പുസ്തകത്തിൻ്റെ ഭാഗം 1-ൽ 7 അധ്യായങ്ങളിലായി ഗ്രിഗോറിയോസിൻ്റെ ജീവചരിത്രം സംഗ്രഹിക്കുന്നു. ഭാഗം 2, 3 എന്നിവയിൽ ക്രൈസ്തവ തിയോളജിയുടെ ആന്തരിക വിഭാഗമായ പൗരസ്ത്യ ഓർതഡോക്സ് ദൈവശാസ്ത്രം ഗ്രന്ഥകാരൻ വിശദമായി ചർച്ചയാക്കുന്നത് (അധ്യായം 8 മുതൽ 22 വരെ) മറ്റ് പുസ്തകങ്ങളെ ആശ്രയിച്ചാണെന്ന് അനുമാനിക്കാം. ഭാഗം 4-ൽ (ശാസ്ത്രം മാർക്സിസം) ഗ്രിഗോറിയോസും മാർക്സിസ്റ്റ് ചിന്തയും തമ്മിൽ ഏറെക്കുറെ യോജിക്കുന്നതായി സ്ഥാപിക്കുന്നു. അവസാന കാലഘട്ടത്തിൽ, മതനിരപേക്ഷത അഭികാമ്യമെന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന "വിശ്വമാനവികത"ക്കു വേണ്ടി ഗ്രിഗോറിയോസ് വാദിച്ചതിൻ്റെയും, അതിനോട് വിയോജിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള, ഇ എം എസ് എന്നിവർ പ്രതികരിച്ചതിൻ്റെയും സംവാദ അവതരണം അവസാന 5 അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Permalink

People

Subjects


Cite this document

പി. ഗോവിന്ദപ്പിള്ള. മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും. 2006. Granthappura. Accessed November 22, 2026. https://gpura.org/items/2006-mar-grigoriosinte-mathavum-marxisavum-p-govinda-pillai/.

പി. ഗോവിന്ദപ്പിള്ള. മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും. 2006, Granthappura, gpura.org/items/2006-mar-grigoriosinte-mathavum-marxisavum-p-govinda-pillai/. Accessed 22 Nov. 2026.

പി. ഗോവിന്ദപ്പിള്ള. (2006). മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും. Granthappura. https://gpura.org/items/2006-mar-grigoriosinte-mathavum-marxisavum-p-govinda-pillai/

പി. ഗോവിന്ദപ്പിള്ള (2006) മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും. Granthappura. Available at: https://gpura.org/items/2006-mar-grigoriosinte-mathavum-marxisavum-p-govinda-pillai/ (Accessed: 22 November 2026).

BibTeX

@misc{gpura15159,
  author = {{പി. ഗോവിന്ദപ്പിള്ള}},
  title = {{മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും}},
  year = {2006},
  howpublished = {Granthappura},
  url = {https://gpura.org/items/2006-mar-grigoriosinte-mathavum-marxisavum-p-govinda-pillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.